ഗുസ്‌തി താരം ബബിത ഫോഗട്ടും അച്‌ഛനും           ബി ജെ പിയില്‍ 


AUGUST 12, 2019, 10:16 PM IST

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‌തി സ്വര്‍ണജേത്രി ബബിത കുമാരി ഫോഗട്ട് ബി ജെ പിയിൽ ചേർന്നു.താരത്തിന്റെ അച്‌ഛനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.

കായിക യുവജനകാര്യ മന്ത്രി കിരണ്‍ റിജിജു, ഹരിയാനയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനില്‍ ജെയ്ന്‍, സംസ്ഥാന അധ്യക്ഷന്‍  സുഭാഷ് ബാദ്‌ല എന്നിവരുടെ സാന്നിധ്യത്തിലാണ് ബബിതയും മഹാവീറും പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

പെണ്‍മക്കളെ പരിശീലിപ്പിക്കുന്നതിനും അവരെ അന്താരാഷ്ട്ര തലത്തിലുള്ള ഗുസ്‌തിക്കാരാക്കുന്നതിലും മഹത്തായ പങ്ക് വഹിച്ച മാതൃകാ വ്യക്തിത്വമാണ് മഹാവീര്‍ ഫോഗാട്ട് എന്നും ഇരുവരും പാര്‍ട്ടിയില്‍ ചേരുന്നത് ഹരിയാനയില്‍ രാഷ്ട്രീയമായ നേട്ടമുണ്ടാക്കുമെന്ന് റിജിജു പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.ദംഗല്‍ എന്ന ഹിന്ദി ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ഫോഗാട്ട്  കുടുംബം രാജ്യവ്യാപകമായി വലിയ പ്രശസ്‌തി നേടുകയുണ്ടായി.

Other News