പ്രശസ്തചലച്ചിത്ര    സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു


JUNE 4, 2020, 5:18 PM IST

മുംബൈ: പ്രശസ്ത  ചലച്ചിത്ര സംവിധായകന്‍ ബസു ചാറ്റര്‍ജി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക്? രുക ഹുവ ഫൈസ്‌ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബസു ചാറ്റര്‍ജിയുടെതായുണ്ട്.  70കളില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റര്‍ജി.

ഹിന്ദിയിലും ബംഗാളിയിലുമാണ് ബസു ചാറ്റര്‍ജി സിനിമകളെടുത്തിരുന്നത്. ചലച്ചിത്രകാരനും ഇന്ത്യന്‍ ഫിലിം ആന്‍ഡ്? ടി.വി ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ അശോക് പണ്ഡിറ്റാണ് ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്.

Other News