മാനഭംഗം ചെയ്യാന്‍ സമ്മതിക്കാത്തിന് അമ്മയെയും മകളെയും തലമുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തി


JUNE 28, 2019, 4:39 PM IST

പാറ്റ്‌ന: മാനഭംഗം ചെയ്യാന്‍ സമ്മതിക്കാത്തതിന്റെ ശിക്ഷയായി രണ്ട് സ്ത്രീകളുടെ തലമുണ്ഡനം ചെയ്ത സംഘത്തിലെ രണ്ടുപേരെ ബിഹാര്‍ പോലീസ് അറസ്റ്റുചെയ്തു.

അമ്മയെയും മകളെയും മാനഭംഗപ്പെടുത്താന്‍ അനുവദിക്കാത്തിനാണ് ഗ്രാമത്തിലെ പ്രമാണി സംഘം തലമുണ്ഡനം ചെയ്ത് ശിക്ഷിച്ചത്. ഇരുവരെയും തെരുവിലൂടെ ബലംപ്രയോഗിച്ച് കൊണ്ടുനടക്കുകയും അധിക്ഷേപവാക്കുകള്‍കൊണ്ട് അപമാനിക്കുകയും ചെയ്തു.

സ്ത്രീകളോട് ക്രൂരത കാട്ടിയ സംഘത്തില്‍പെട്ട മറ്റ് അഞ്ചുപേര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. അക്രമികളുടെ ഇഷ്ടത്തിന് വഴിങ്ങാതിരുന്നപ്പോള്‍ തന്നെയും മകളെയും വടികൊണ്ട് ദേഹം മുഴുവന്‍ അടിച്ചെന്ന് അമ്മ പറഞ്ഞു.

ഗ്രാമവാസികളെ സാക്ഷിനിര്‍ത്തിയാണ് അക്രമികള്‍ തങ്ങളുടെ മുടി മുറിച്ചതെന്നും അവര്‍ പറഞ്ഞു


Other News