കുട്ടികള്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ; മോട്ടോര്‍ വാഹന ബില്‍ പാസാക്കി


JULY 24, 2019, 3:31 PM IST

ന്യൂഡല്‍ഹി: റോഡ് സുരക്ഷ കര്‍ക്കശമാക്കി മോട്ടോര്‍ വാഹന ബില്‍ ഭേദഗതിക്ക് ലോക്‌സഭയുടെ അംഗീകാരം.

പുതിയ ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം കവരില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍, രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.

ഇതിനെതിരെ ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കരുതെന്നും ഗഡ്ക്കരി സഭയില്‍ പറഞ്ഞു.ഓല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളെയും മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു.

അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം ഡ്രൈവര്‍മാര്‍ക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

Other News