കര്‍ഷക സമരത്തിനെതിരെ ബി ജെ പി ഐ ടി സെല്‍ മേധാവിയുടെ ട്വീറ്റ് വിവാദത്തില്‍


NOVEMBER 30, 2020, 8:50 PM IST

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രക്ഷോഭത്തിന് ഖാലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രസ്താവന വിവാദത്തില്‍. കര്‍ഷക സമരം പശ്ചാത്തലമാക്കി അമിത് മാളവ്യ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്.അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 23ന് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിര്‍ത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ഡല്‍ഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്- ഈ പരാമര്‍ശമാണ് വിവാദമായത്. പ്രതിഷേധത്തിന് പിന്നില്‍ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്ന് മാളവ്യ ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയര്‍ന്ു കഴിഞ്ഞു. തന്റെ ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും മാളവ്യ പുറത്തുവിട്ടിട്ടുമില്ല.

Other News