ജെ.എന്‍.യു  പേര് മാറ്റി നരേന്ദ്ര മോഡി യൂണിവേഴ്‌സിറ്റി (എന്‍.എം.യു) ആക്കണമെന്ന് ബിജെപി എം.പി


AUGUST 18, 2019, 6:21 PM IST

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരിടണമെന്ന് ബിജെപി എം.പി ഹന്‍സ് രാജ് ഹന്‍സ്.

ജെഎന്‍യു എന്ന പേര് മാറ്റി മോഡി നരേന്ദ്ര യൂണിവേഴ്സിറ്റി (എംഎന്‍യു) എന്നാക്കണമെന്ന് ഹന്‍സ് രാജ് ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മുന്‍ ഭരണാധികാരികള്‍ ചെയ്ത തെറ്റിനെ തിരുത്തലാണെന്നും ഹന്‍സ് രാജ് അഭിപ്രായപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ മോഡി തിരുത്തുകയാണ് ചെയ്തത്.

രാജ്യത്ത് മോഡി ഏറെ മാറ്റങ്ങളുണ്ടാക്കി. മോഡിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ജെഎന്‍യു എന്ന പേര് മാറ്റി എംഎന്‍യു എന്നാക്കണമെന്നും ഹന്‍സ് രാജ് ആവശ്യപ്പെട്ടു.

Other News