ഒരു രാജ്യം ഒരു ഗ്രിഡ് ; ഊര്‍ജ പ്രതിസന്ധി നേരിടാന്‍ പദ്ധതി


JULY 5, 2019, 12:59 PM IST

രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പവര്‍ താരിഫ് പോലുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഗ്രാമീണ-നഗര മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കാന്‍ 2017 ലാണ് പ്രധാന മന്ത്രി സഹജ് ബിജ്ലി ഖര്‍ യോജന പദ്ധതി അവതരിപ്പിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുകയും, മറ്റുള്ളവര്‍ക്ക് വളരെ താഴ്ന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മാര്‍ച്ച് 31, 2019 ആയിരുന്നു പദ്ധതി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന കാലയളവ്. എന്നാല്‍ പിന്നീട് ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടുകയായിരുന്നു.സാമ്പത്തിക വികസനം ലക്ഷ്യം വെച്ച് ബജറ്റ് 2019. 2025 ഓടെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കും. വിമാന യാത്ര ചെലവ് കുറക്കും. റോഡ്-ജല ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കും.ജനം ആഗ്രഹിക്കുന്നത് വികസനവും സുരക്ഷയുമാണെന്നും റെയില്‍വേ വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പിലാക്കും.

Other News