ആഗ്രയില്‍ യമുന എക്സ്പ്രസ്  വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു


JULY 8, 2019, 2:17 PM IST

ന്യൂഡല്‍ഹി:  ആഗ്രയില്‍ യമുന എക്സ്പ്രസ്വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുകയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസ്സാണ് തിങ്കളാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റെയില്‍വെ സംരക്ഷണ വേലിയില്‍ ഇടിച്ചതിനുശേഷം കനാലിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൈവരി തകര്‍ത്താണ് ബസ്സ് ഇരുപതടിയോളം താഴ്ചയിലുള്ള കനാലിലേക്ക് മറിഞ്ഞത്. ആകെ 50 ഓലം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം. കാണാതായവര്‍ക്കായി സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ നടുക്കം രേഖപ്പെടുത്തി.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,ഡിവിഷണല്‍ കമ്മീഷണര്‍, ആഗ്ര പോലീസ് ഐജി തുടങ്ങിയവരുള്‍പ്പെട്ട സമിതിയാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്.

Other News