കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയുടെ തിരോധാനത്തില്‍ അന്വേഷണം തുടരുന്നു


JULY 30, 2019, 10:57 AM IST

ബെംഗളൂരു:  ഇന്ത്യയിലെ പ്രമുഖ കോഫി ശൃംഖലയായ കഫെ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ഥയെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്  അന്വേഷണം തുടരുകയാണ്.ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ത്ഥ.തിങ്കളാഴ്ച വൈകിട്ട് മംഗലാപുരത്തിനു സമീപം നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് കാര്‍ നിറുത്തിച്ച് സിദ്ധാര്‍ത്ഥ ഇറങ്ങിപോയി എന്നാണ് ഡ്രൈവറുടെ മൊഴി.

ഒരു മണിക്കൂര്‍ കാത്തിരുന്നിട്ടും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു

സിദ്ധാര്‍ഥയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച പൊലീസ് നദിയിലും പരിസരങ്ങളിലും ബോട്ടുകളിലും മറ്റും തിരച്ചില്‍ നടത്തി. സിദ്ധാര്‍ഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്. സിദ്ധാര്‍ഥയെ കാണാനില്ലെന്ന വിവരം പരന്നതോടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, ബി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ ബെംഗളൂരുവിലെ വസതിയിലെത്തി എസ്.എം. കൃഷ്ണയെ കണ്ടു

എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണ് സിദ്ധാര്‍ഥയുടെ ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്.

Other News