ഹിന്ദുവെന്ന വ്യാജേന ഷൂട്ടിംഗ് താരത്തെ വിവാഹംചെയ്‌ത യുവാവിനെതിരെ സി ബി ഐ കുറ്റം ചുമത്തി 


JULY 28, 2019, 1:05 AM IST

ന്യൂഡല്‍ഹി:ദേശീയഷൂട്ടിംഗ് താരമായ താര സഹദേവിനെ ഹിന്ദുവെന്ന വ്യാജേന വിവാഹം ചെയ്‌ത  യുവാവിനെതിരെ സി ബി ഐ കോടതി കുറ്റം ചുമത്തി . റാഖിബുള്‍ ഹസന്‍ എന്ന യുവാവാണ് ഹിന്ദുവെന്ന് തെറ്റിധരിപ്പിച്ച്‌ ഷൂട്ടിംഗ് താരത്തെ വിവാഹം ചെയ്‍തത്.

രഞ്ജിത് കോലിയെന്ന കള്ളപ്പേരിലാണ് ഇയാള്‍ താരയെ വിവാഹം ചെയ്‌തത്.യാഥാർഥ്യം തിരിച്ചറിഞ്ഞ താര വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും റാഖിബുള്‍ ഹസനെതിരെ നടപടിയാവശ്യപ്പെടുകയുമായിരുന്നു. തന്നെ മതം മാറ്റാനായി റാഖിബുള്‍ ശ്രമിച്ചിരുന്നെന്നും താര സഹദേവ് കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

ആള്‍ മാറാട്ടത്തിന് സഹായിച്ച യുവാവിന്‍റെ മാതാവ് കൗശല്‍ റാണി, മുന്‍ ജഡ്‌ജി പങ്കജ് ശ്രിവാസ്‌തവ്, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഗായ രാജേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

Other News