പ്രമുഖ അഭിഭാഷകരുടെ ഓഫീസുകളില്‍  സിബിഐ റെയ്ഡ് 


JULY 12, 2019, 10:34 AM IST

മനുഷ്യാവകാശപ്രവര്‍ത്തകര്‍ കൂടെയായ സുപ്രീം കോടതി അഭിഭാഷകര്‍ ആനന്ദ് ഗ്രോവര്‍, ഭാര്യ ഇന്ദിര ജയ്‌സിംഗ് എന്നിവരുടെ ഓഫീസുകള്‍ സിബിഐ റെയ്ഡ് ചെയ്തു.

വ്യാഴാഴ്ച്ച രാവിലെ 5 മണിക്കാരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു. നേരത്തെ സിബിഐ ആനന്ദ് ഗ്രോവറിനെതിരെ വിദേശ സഹായ നിയമ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ദിരാ ജയ്‌സിംഗിന്റെ പേര് അതില്‍ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും നിയമലംഘനത്തില്‍ അവര്‍ക്കും പങ്കുണ്ടെന്ന നിലപാടിലാണ് സിബിഐ.

തങ്ങളുടെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ കാരണമാണ് തങ്ങള്‍ക്കെതിരെ സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുന്നതെന്ന് ബിജെപി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായ  ഇന്ദിരാ ജയ്‌സിംഗ് പ്രതികരിച്ചു.

Other News