കല്‍ക്കരിയിൽ 100,ഡിജിറ്റൽ മീഡിയയിൽ 26 ശതമാനം വിദേശനിക്ഷേപം;75മെഡിക്കൽ കോളേജുകൾക്കും കേന്ദ്രാനുമതി 


AUGUST 28, 2019, 8:33 PM IST

ന്യൂഡൽഹി:കൽക്കരി ഖനനത്തിൽ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

രാജ്യത്ത് 75 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങും. രാജ്യത്തെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ ശ്രദ്ധപതിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 

മെഡിക്കല്‍ കോളേജുകൾ ഇല്ലാത്ത ജില്ലകള്‍ക്കാണ് പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിൽ പ്രഥമ പരിഗണന നൽകുക.

Other News