സ്വർണ്ണാഭരണങ്ങൾക്ക് ബി ഐ എസ് മുദ്ര നിർബന്ധം;തീരുമാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ


AUGUST 26, 2019, 12:48 AM IST

ന്യൂഡൽഹി:രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേർഡ്‌സിന്റെ  ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ 10 ശതമാനം ജ്വല്ലറികള്‍ മാത്രമാണ് ബി ഐ എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ 50 ശതമാനവും ബി ഐ എസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.9 മില്യണ്‍ സ്വര്‍ണാഭരണങ്ങളിലാണ് ബി ഐ എസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുളളത്.ഇവയുടെ ഭാരം ഏതാണ്ട് 450 മുതല്‍ 500 ടണ്ണാണ്. 2,70,000 ത്തോളം ജ്വല്ലറി സ്ഥാപനങ്ങള്‍ ഇപ്പോഴും ബി ഐ എസ് ചട്ടക്കൂടിന് പുറത്താണ്. 

പുതിയ തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് സ്വര്‍ണം വില്‍ക്കണമെങ്കില്‍ ബി ഐ എസ് മുദ്ര വേണ്ടി വരും . ഇന്ത്യയില്‍ നടപ്പാക്കുന്ന പുതിയ ചട്ടക്കൂട് സംബന്ധിച്ച് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും.ഈ സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണവില്‍പ്പനയിലും ഇറക്കുമതിയിലും ഇടിവ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഹാള്‍മാര്‍ക്കിങില്‍ കുറവ് ഉണ്ടായതായാണ് വിലയിരുത്തല്‍. 

Other News