ചന്ദ്രയാന്‍-2 കുതിക്കുന്നു, ഭ്രമണപഥം നാലാമതും ഉയര്‍ത്തി; അവസാന സഞ്ചാരപഥമുയർത്തൽ  ആറിന് 


AUGUST 2, 2019, 11:59 PM IST

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ഉയര്‍ത്തുന്നത്.

ഭൂമിയില്‍നിന്ന് 277 കിലോമീറ്റര്‍ അടുത്ത ദൂരവും 89,472 കിലോ മീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തില്‍ ചന്ദ്രയാനെ എത്തിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു. 

അവസാനത്തേതും അഞ്ചാമത്തേതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ഈ മാസം ആറിനു നടക്കും. ഇതിനുശേഷം ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക. 

Other News