ചന്ദ്രയാൻ 2 ദൗത്യത്തിൽ  അനിശ്ചിതത്വം; ഗാലറിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങി (വീഡിയോ)


SEPTEMBER 7, 2019, 2:15 AM IST

ബെംഗളൂരു:ചന്ദ്രയാൻ-2  ദൗത്യത്തിൽ അനിശ്ചിതത്വം.ലോകത്ത് ഇന്നുവരെ ഒരു ചന്ദ്രപര്യവേഷണ ദൗത്യവും ഇറങ്ങിച്ചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രവുത്തില്‍ ഇന്ത്യയുടെ സ്വന്തം ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2ന്‍റെ വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍  നിമിഷങ്ങള്‍  മാത്രം ശേഷിക്കെയാണ് അനിശ്ചിതത്വമുണ്ടായത്.


അതിസങ്കീർണ്ണമായ അതിനിർണായക സോഫ്റ്റ് ലാൻഡിംഗ് ഘട്ടത്തിൽ കാര്യങ്ങൾ അപ്രതീക്ഷിതമായി പ്രതികൂലമാകുകയായിരുന്നു.ലാൻഡറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭ്യമായില്ല.

അനിശ്ചിതത്വത്തെത്തുടർന്ന്, ചരിത്രമുഹൂർത്തതിന് സാക്ഷിയാകാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി  ബെംഗളുരുവിലെ ഐ എസ് ആർ ഒയുടെ മിഷൻ കൺട്രോൾ സ്റ്റേഷനിൽ ഗാലറിയിൽ നിന്ന് മടങ്ങി.അതോടെ ഉദ്വേഗത്തിനൊപ്പം ആശങ്കയും നിരാശയും ഉയർന്നു.എങ്കിലും പ്രതീക്ഷ പൂർണമായും നഷ്‌ടപ്പെട്ടിട്ടില്ല എന്ന പ്രത്യാശയിലാണ് രാജ്യം ഒന്നടങ്കം. 

Other News