ചന്ദ്രയാന്റെ ഭ്രമണപഥം ഉയര്‍ത്തിയെന്ന് ഐ.എസ്.ആര്‍.ഒ


JULY 24, 2019, 7:18 PM IST

തിരുവനന്തപുരം: ചന്ദ്രയാന്‍ പേടകത്തിന്റെ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. 170–45162 ഭ്രമണപഥത്തില്‍ നിന്നും 230.5 –45163 എന്ന ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍ പേടകത്തെ വിജയകരമായി ഉയര്‍ത്തിയത്. അതായത് ഇതുവരെ ചന്ദ്രയാന്‍ ചുറ്റിയിരുന്നത് ഭൂമിയുടെ ഏറ്റവുമടുത്ത് 170 കിലോമീറ്ററും ഏറ്റവുമകലെ 45162 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലായിരുന്നു. ഇപ്പോഴത് ഭൂമിയുടെ ഏറ്റവുമടുത്ത് (പെരിജി) 230.5 കിലോമീറ്ററും ഏറ്റവുമകലെ 45163 കിലോമീറ്ററും (അപ്പോജി) ഉള്ള ഭ്രമണപഥത്തിലാണ്.

ഇങ്ങിനെ23 ദിവസം ഭൂമിക്കു ചുറ്റും  വിവിധ ഭ്രമണപഥങ്ങളില്‍ കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലെയ്ക്ക് ചന്ദ്രയാന്‍ യാത്ര തിരിക്കും. ഏഴു ദിവസമാണ് ഇവിടേയ്ക്കുള്ള യാത്രയുടെ ദൈര്‍ഘ്യം. പിന്നീട് വിക്ഷേപണത്തിന്റെ മുപ്പതാം ദിവസം ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കയറുകയും  48–ാം ദിനം  പേടകത്തിലെ ലാന്‍ഡറും റോവറും ചന്ദ്രനിലിറങ്ങുകയും ചെയ്യും.

അടുത്ത ഭ്രമണപഥത്തിലേയ്ക്കുള്ള ഉയര്‍ത്തല്‍ നടക്കുക 26ാം തീയതിയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിക്കുന്നു.

Other News