മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബറില്‍;  കൂടുതല്‍ പണം തേടി ഐഎസ്ആര്‍ഒ


DECEMBER 9, 2019, 11:53 AM IST

ന്യൂഡല്‍ഹി: മൂന്നാം ചാന്ദ്രയാന്‍ 2010 നവംബറില്‍ വിക്ഷേപിക്കാനിരിക്കെ ദൗത്യത്തിന് കൂടുതല്‍ പണം തേടി ഐഎസ്ആര്‍ഒ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ സൗകര്യങ്ങള്‍ തന്നെയാണ് മൂന്നാം ദൗത്യത്തിനും ഉപയോഗിക്കുന്നത്.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലേതിനെക്കാള്‍ 75 കോടി രൂപ ചന്ദ്രയാന്‍ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം. മൂന്നാം ചാന്ദ്രദൗത്യം അടുത്ത വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നോടിയായാണ് ഐഎസ്ആര്‍ഓയുടെ നടപടി. ആകെ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒ തേടിയിരിക്കുന്നത്.

മൂന്നാം ചാന്ദ്രദൗത്യത്തില്‍ ലാന്‍ഡറിനെ കൂടുതല്‍ കരുത്തനാക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ലാന്‍ഡിംഗ് സാങ്കേതികവിദ്യ ഇതിനായി കൂടുതല്‍ മെച്ചപ്പെടുത്തും. സോഫ്റ്റ് ലാന്‍ഡിംഗിനായി നേരത്തെ തയ്യാറാക്കിയ ലാന്‍ഡര്‍ മറിഞ്ഞുവീഴാന്‍ ഘടനകൊണ്ട് സാധ്യതയുണ്ടായിരുന്നു. പുതിയ ലാന്‍ഡറിന് അത്ര സോഫ്റ്റായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നേരെ നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ ഉറപ്പുള്ള ഘടന നല്‍കാനാണ് പുതിയ ദൗത്യത്തില്‍ ശ്രമം. ഇതിനായി കൂടുതല്‍ ഇന്ധനം കരുതാനും സംവിധാനമൊരുക്കും. നിലവില്‍ ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബറില്‍ നടത്താനാണ് തിരുമാനം. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ സൗകര്യങ്ങള്‍ തന്നെയാണ് മൂന്നാം ദൗത്യത്തിനും ഉപയോഗിക്കുന്നത്.

പേടകം, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സമയമെടുക്കുന്നത്. ഇതിനു പുറമെ രണ്ടാം ചാന്ദ്രദൗത്യത്തില്‍ റോവറിനും ലാന്‍ഡറിനും പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണങ്ങള്‍ അപഗ്രഥിച്ച് അവ പരിഹരിക്കാനുളള വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങളും മൂന്നാം ദൗത്യത്തില്‍ ഉപയോഗിക്കും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലേതിനെക്കാള്‍ 75 കോടി രൂപ ചന്ദ്രയാന്‍ ദൗത്യത്തിന് മാത്രമായി വേണ്ടിവരും എന്നാണ് ഇപ്പോഴത്തെ നിഗമനം. ഇത് അനുവദിക്കണമെന്ന ആവശ്യം ആണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഐഎസ്ആര്‍ഒ സമര്‍പ്പിച്ചത്.

ആകെ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒയ്ക്ക് ആവശ്യം. ഉടന്‍ അനുഭാവപൂര്‍ണ്ണമായ നടപടി ഉണ്ടാകും എന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും എന്ന ഉറപ്പാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടുള്ളതെന്നും ഇസ്രോ വക്താക്കള്‍ സൂചിപ്പിയ്ക്കുന്നു.

Other News