ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം അടുത്ത മാസമുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ


JUNE 12, 2019, 4:44 PM IST

ബെംഗളുരു: രാജ്യം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം അടുത്ത മാസമുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ. ജൂലൈ 9നും 16നും ഇടയക്കാണ് വിക്ഷേപണം ഉദ്ദേശിക്കുന്നത്. സെപ്തംബര്‍ 6ന് ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ആദ്യ ചന്ദ്രയാന്‍ ദൌത്യം 2008 നവംബര്‍ 14 നായിരുന്നു.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യമിടുന്നത്.

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

Other News