ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്: ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതിയും തള്ളി


AUGUST 26, 2019, 2:48 PM IST

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍കേന്ദ്രമന്ത്രി പി.ചിദംബരം നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. സി.ബി.ഐ അറസ്റ്റു ചെയ്തിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഭാനുമതി അറിയിച്ചു.

ഇതൊരു സാധാരണ ജാമ്യാപേക്ഷയായി കണക്കാക്കാനാകില്ല. ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെതിരെയുള്ള ഹരജിയാണിതെന്നും അവര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയെ ജാമ്യാപേക്ഷയായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ആഗസ്റ്റ് 23 ന് സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് 23ന് രാത്രി സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റുചെയ്യുകയായിരുന്നു.

Other News