ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍  കണ്ടെത്തി


SEPTEMBER 16, 2019, 2:16 PM IST

മുംബൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന്  ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ സഞ്ചരിക്കുന്നത് നാവികസേന കണ്ടെത്തി.ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു ചൈന നിരീക്ഷണ കപ്പലുകള്‍ അയച്ച് നാവിക സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് രഹസ്യനീക്കം നാവികസേനയുടെ ശ്രദ്ധയില്‍പെട്ടത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് ഈ മേഖലയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയത്. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്ത്യന്‍ നാവികസേനയുടെ പി -8 ഐ സമുദ്ര നിരീക്ഷണ വിമാനമാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Other News