അരുൺ ജയ്റ്റ്ലിയുടെ നില അതീവ ഗുരുതരം;പ്രസിഡന്റും അമിത് ഷായും എയിംസിലെത്തി 


AUGUST 17, 2019, 1:02 AM IST

ന്യൂഡൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി(66)യുടെ നില അതീവ ഗുരുതരം.കേന്ദ്ര മന്ത്രിമാരായ അമിത് ഷാ ,ഹർഷവർധൻ റാത്തോഡ്,യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  എന്നിവർ  രാത്രി വൈകി ആശുപത്രിയിലെത്തി.നേരത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആശുപത്രിയിൽ  ജയ്‌റ്റ്ലിയെ സന്ദർശിച്ചിരുന്നു.

 

ജയ്റ്റ്ലി ഇപ്പോൾ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്ലി പ്രതികരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന  വിവരം.

ശ്വാസതടസം മൂലം ഈ മാസം ഒൻപതിനാണ് ജയ്റ്റ്ലിയെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചത്.രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അദ്ദേഹം.മന്ത്രിയായിരിക്കെ രണ്ടു തവണ അമേരിക്കയിൽ ചികിത്സക്കായി പോയിരുന്നു.വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായി. 

ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ  തെര‍ഞ്ഞെടുപ്പിൽ ജയ്റ്റ്ലി മത്സരിക്കാതിരുന്നത്. 

 

Other News