എല്‍ഐസിയില്‍ നിന്നും 10.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ വകമാറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്


SEPTEMBER 18, 2019, 7:10 PM IST

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ നിന്നും വലിയ തുക എടുത്തതിന് പുറകെ എല്‍ഐസിയില്‍ നിന്നും 10.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എടുത്തുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസ്  വക്താവ് അജയ് മാക്കനാണ് വാര്‍ത്ത സമ്മേളനത്തിലൂടെ ഇക്കാര്യം വെളിപെടുത്തിയത്.

എല്‍.ഐസിയുടെ പണം നഷ്ടസാധ്യതയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം. ഇതില്‍ ഐഡിബിഐ ബാങ്കില്‍ നിക്ഷേപിച്ച 21,000 കോടി രൂപയും ഉള്‍പ്പെടും. സാധാരണക്കാരായ ആളുകളുടെ ജീവിതസമ്പാദ്യം വകമാറ്റിയത് ഗുരുതരമായ കുറ്റമാണെന്ന് അജയ് മാക്കന്‍ പറഞ്ഞു.

1956 മുതല്‍ 2014 വരെ 11.4 ലക്ഷം കോടി രൂപ നിക്ഷേപിച്ചതുകയുടെ സ്ഥാനത്ത് വെറും അഞ്ചുവര്‍ഷത്തിനുള്ളില്‍ 10.75 ലക്ഷം കോടി നിക്ഷേപിച്ചു. ഐഡിബിഐ ബാങ്കില്‍ 21,000 കോടി നിക്ഷേപിക്കുകയും ഷെയര്‍ 51 ശതമാനം വളര്‍ച്ച നേടുകയും ചെയ്തു. എന്നാല്‍ ആ കാശ് എവിടെയാണെന്നറിയില്ലെന്ന് അജയ് മാക്കന്‍ വെളിപെടുത്തി.ഈ മാസം സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച 9300 കോടി രൂപയില്‍ 4743 കോടി രൂപ എല്‍ഐസിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Other News