അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്


JUNE 18, 2019, 4:08 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവായി പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപി അധിര്‍ രഞ്ജന്‍ ചൗധരിയെ തെരഞ്ഞെടുത്തു.  നേതൃസ്ഥാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അധിര്‍ രഞ്ജനെ തെരഞ്ഞെടുത്ത വിവരം സോണിയ ഗാന്ധി അറിയിച്ചത്.

മുന്‍ പിസിസി അധ്യക്ഷന്‍ കൂടിയായ അധിര്‍ രഞ്ജന്‍ പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയുമായിരുന്നു. ലോക്‌സഭാ നേതാവായി അധിറിനെ തെരഞ്ഞെടുത്തെന്നുള്ള കത്ത് ലോക്‌സഭയ്ക്കു മുമ്പാകെ നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി തന്നെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെയും കോണ്‍ഗ്രസ് എംപിമാരുടെയും ആവശ്യം. എന്നാല്‍ രാഹുല്‍ ഇത് നിരസിക്കുകയായിരുന്നു.

Other News