കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി; ഇനി മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍


OCTOBER 1, 2022, 7:55 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി. ഇതോടെ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലായി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അനിശ്ചിതത്വത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്ന പ്രഖ്യാപനം വന്നത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായ ഖാര്‍ഗെ പാര്‍ട്ടിയെ നയിക്കട്ടെ എന്ന് സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ദിഗ് വിജയ് സിംഗ് എന്നിവര്‍ പിന്താങ്ങി. കോണ്‍ഗ്രസിലെ വിമത ശബ്ദമായ ജി 23 നേതാക്കളും ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരന്നു. മനീഷ് തിവാരി, പൃഥ്വിരാജ് ചൗഹാന്‍ ഗാര്‍ഗയുടെ പത്രികയില്‍ ഒപ്പുവെച്ചു.

Other News