സര്‍വീസ് റൈഫിള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് ദാരുണാന്ത്യം


AUGUST 13, 2019, 2:31 PM IST

നാഗ്പുര്‍: സര്‍വീസ് റൈഫിള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവ പൊലീസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്ര സിറോഞ്ച പൊലീസ് ദ്രുതകര്‍മ്മ സേന കോണ്‍സ്റ്റബിള്‍ സഞ്ജീവ് ഷെട്ടിവാര്‍ (30) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

ഗഡ്ചിറോലി സ്വദേശിയായ സഞ്ജീവ് തോക്ക് വൃത്തിയാക്കുന്നതിനിടെ അറിയാതെ കാഞ്ചിയില്‍ വിരലമരുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നെറ്റിയില്‍ വെടിയേറ്റ നിലയില്‍ രക്തം വാര്‍ന്നു കിടക്കുകയായിരുന്നു സഞ്ജീവ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Other News