ട്രാക്ടര്‍ പരേഡ് അക്രമം: മേധാ പട്കര്‍, ബൂട്ടാ സിംഗ്, യോഗേന്ദ്ര യാദവ് അടക്കം 37 കര്‍ഷക നേതാക്കളുടെ പേരില്‍ പോലീസ് കേസ്


JANUARY 27, 2021, 6:56 PM IST

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമത്തില്‍ കലാശിച്ച സംഭവത്തില്‍ പ്രകൃതി സംരക്ഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മേധാ പട്കര്‍, ബൂട്ടാ സിംഗ് എന്നിവരുള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ നടന്ന അക്രമത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  റാലി നടത്തുന്നതിന് മുമ്പ് പോലീസും കര്‍ഷക നേതാക്കളും പരസ്പര സമ്മതിച്ചതുപ്രകാരമുള്ള റൂട്ട് പിന്തുടരാതിരിക്കുക, റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തുന്നതിനായി കര്‍ഷകരുടെ റാലി സമയം നിശ്ചിയിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതെന്ന്  ദില്ലി പോലീസ് പറയുന്നു.

അതേസസമയം റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്തെ 'ആക്രമിക്കാന്‍' ഒരു യൂണിയനും പദ്ധതി ഉണ്ടായിരുന്നില്ലെന്ന് ചൊവ്വാഴ്ച എല്ലാ കര്‍ഷക യൂണിയനുകളും ഏകകണ്ഠമായി അവകാശപ്പെട്ടു. ചെങ്കോട്ടയ്ക്കുള്ളില്‍ ചെന്ന് സിഖ് മതവുമായി ബന്ധപ്പെട്ട ഖല്‍സ പതാക ഉയര്‍ത്തിയവര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ടവരല്ലെന്നും അവര്‍ പറഞ്ഞു.

അതേ സമയം അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയും ഭാരതീയ കിസാന്‍ യൂണിയനും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

 ''മറ്റെന്തെങ്കിലും ലക്ഷ്യമുള്ളവരോടൊപ്പം ചേര്‍ന്ന് പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും പ്രക്ഷേഭത്തില്‍ നിന്നു പി്‌നമാറുകയാണെന്നും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം സിംഗ് ബുധനാഴ്ച പറഞ്ഞു. പ്രക്ഷോഭത്തില്‍ നില്‍ക്കുന്നവര്‍ക്ക് നല്ലതു വരാന്‍ ആശംസിക്കുന്നുവെന്നും സിംഗ് പറഞ്ഞു.ചില്ല അതിര്‍ത്തിയില്‍ പ്രതിഷേധത്തിലിരിക്കുന്ന ഭാരതീയ കിസാന്‍ യൂണിയനും (ഭാനു) ബുധനാഴ്ച തങ്ങളുടെ പ്രതിഷേധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ സംഭവിച്ചതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ഫാര്‍മേഴ്സ് യൂണിയന്‍ അംഗങ്ങള്‍ പറഞ്ഞു.

ചൊവ്വാഴ്ച നൂറുകണക്കിന് കര്‍ഷകര്‍ ചെങ്കോട്ട ഉപരോധിച്ചിരുന്നു. മറ്റുള്ളവര്‍ ഐടിഒയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി; ദേശീയ തലസ്ഥാന മേഖലയുടെ കുറഞ്ഞത് നാല് ഭാഗങ്ങളിലെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് അഭൂതപൂര്‍വമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു. ദിവസാവസാനത്തോടെ, കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ തുടങ്ങി, 86 പോലീസുകാര്‍ക്കും കുറഞ്ഞത് 10 കര്‍ഷകര്‍ക്കും പരിക്കേറ്റു, ഒരു കര്‍ഷകന്‍ മരിച്ചു - അദ്ദേഹം ഓടിച്ചിരുന്ന ട്രാക്ടര്‍ ബാരിക്കേഡില്‍ ഇടിച്ച് മറിഞ്ഞതിനെതുടര്‍ന്നാണ് മരണം സംഭവിച്ചത്.

Other News