ഇന്ത്യയിലെ കോവിഡ് ബാധ 60 ലക്ഷത്തിലേക്ക് ; മരണം ഒരു ലക്ഷത്തിലേക്കും


SEPTEMBER 27, 2020, 7:43 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 88,951 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ത്യയില്‍ ശനിയാഴ്ച 5.99 ദശലക്ഷം കവിഞ്ഞു. രോഗബാധിതകപുടെ എണ്ണം ഞായറാഴ്ച 60 ലക്ഷം കടക്കുമെന്നാണ് സൂചന.

രാജ്യത്ത് നിലവില്‍ 957,414 സജീവ കേസുകളുണ്ട്, മരണങ്ങളുടെ എണ്ണം 94,539 ആണ് - കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി 1,109 മരണങ്ങള്‍ ചേര്‍ത്തുകൊണ്ട് ഒരു ലക്ഷത്തിലേക്ക്  വേഗത്തില്‍ എത്തുകയാണ്.

ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ലോകത്ത്  കോവിഡ് -19 ഏറ്റവും മോശമായ രീതിയില്‍ വ്യാപിച്ചത്  ഇന്ത്യയാണ്. ലോകത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരില്‍  നാലിലൊന്ന് ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ചയില്‍, ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ അണുബാധകളില്‍ ഓരോ മൂന്നില്‍ ഒന്നും (29.9%)  അഞ്ച് മരണങ്ങളില്‍ ഒ്ന്നും (20.9%) ഇന്ത്യയില്‍ നിന്നാണ്.

എന്നാല്‍ അടുത്തിടെയുള്ള ദൈനംദിന അണുബാധകള്‍ കുറയുന്നുണ്ട്. ശനിയാഴ്ചവരെയുള്ള തുടര്‍ച്ചയായ 10 ദിവസത്തില്‍ ഏഴ് ദിവസത്തെ ദൈനംദിന കേസുകള്‍ കുറഞ്ഞതായാണ് കണക്കുകള്‍ - മാര്‍ച്ചില്‍ ഇന്ത്യയില്‍ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരിക്കലും ഇത്തരത്തില്‍ ആനുപാതികമായ കുറവ് സംഭവിച്ചിട്ടില്ല. ഈ 10 ദിവസങ്ങളില്‍, കോവിഡ് -19 ന്റെ പുതിയ പുതിയ കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി 8,900 ല്‍ താഴെയാണ്.

കോവിഡ് -19 കണ്ടെത്തുന്നതിനായി ഇന്ത്യ ഇതുവരെ 70 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്, രാജ്യത്തിന്റെ പ്രതിദിന പരിശോധനാ ശേഷി 1.4 ദശലക്ഷം കവിഞ്ഞു.

Other News