ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6,029 പേര്‍ക്ക് കോവിഡ്; ആകെ രോഗികള്‍ 1.18 ലക്ഷം, മരണം 3,584


MAY 22, 2020, 7:19 AM IST

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും മുന്നോട്ടുതന്നെ. 24 മണിക്കൂറിനിടെ 6,029 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 148 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,18,226 ആയി ഉയര്‍ന്നു. രോഗബാധിതരായി 3,584 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി 3,131 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 48,553 ആയി. നിലവില്‍ 66,082 പേരാണ് ചികിത്സയിലുള്ളത്. ഓരോ ദിവസവും രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ ഇരട്ടിയോളം ആളുകള്‍ക്കാണ് പുതുതായി രോഗം കണ്ടെത്തുന്നത്. 

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 2345 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,642 ആയും മരണസംഖ്യ 1454 ആയും ഉയര്‍ന്നു. പുതുതായി 1408 പേര്‍ കൂടി ആശുപത്രി വിടിടതോടെ രോഗം ഭേദമായവരുടെ എണ്ണം 11,726 ആയി.

തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13,967 ആയി . മരണം 95. രോഗം ഭേദമായവര്‍ 6282. 24 മണിക്കൂറിനിടെ 776 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഏഴു പേര്‍ മരിച്ചു. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12,910 ആയി. മരണം 773. ഇതുവരെ 5,488 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ 371 രോഗബാധയും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 571 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 11,659 ആയും മരണസംഖ്യ 194 ആയും ഉയര്‍ന്നു. 5,567 പേര്‍ രോഗത്തെ അതിജീവിച്ചു.

രാജസ്ഥാനില്‍ 6227 പേര്‍ക്ക് രോഗംബാധിച്ചതില്‍ 151 പേര്‍ മരിച്ചു. 3485 പേര്‍ക്ക് രോഗം ഭേദമായി. മധ്യപ്രദേശില്‍ ഇതുവരെ 5981 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 271. രോഗം ഭേദമായവര്‍ 2844. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 5515. മരണം 138. രോഗം ഭേദമായവര്‍ 3204. പശ്ചിമ ബംഗാളില്‍ രോഗം ബാധിച്ചവര്‍ 3,197. മരണം 259. രോഗം ഭേദമായവര്‍ 1193. ആന്ധ്രപ്രദേശില്‍ 2605 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 54 പേര്‍ മരിച്ചു. 1705 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 

പഞ്ചാബില്‍ രോഗം ബാധിച്ചവര്‍ 2028. മരണം 39. രോഗം ഭേദമായവര്‍ 1819. ബിഹാര്‍ (1987 -ഒമ്പത്-571), തെലങ്കാനയില്‍ (1699 -45 -1036), കര്‍ണാടക (1605 -41 -571), ജമ്മു കശ്മീര്‍ (1449 -20 -684), ഒഡീഷ (1103 -ഏഴ് -393), ഹരിയാന (1031 -14 -681),  കേരളം (691 -അഞ്ച് -510), ഝാര്‍ഖണ്ഡ് (303 -മൂന്ന് -136), ചണ്ഡീഗഡ് (218 -മൂന്ന് -178), അസം (211 - നാല് -55), ത്രിപുര (175 -പൂജ്യം -148), ഹിമാചല്‍ പ്രദേശ് (152 -നാല് -55), ഉത്തരാഖണ്ഡ് (146 -ഒന്ന് -53), ഛത്തീസ്ഗഡ് (128 -പൂജ്യം -59),  എന്നിങ്ങനെ പോകുന്ന പട്ടികയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

Other News