പുതുതായി 8,750 രോഗികള്‍, 223 മരണം; ഇന്ത്യയില്‍ കോവിഡ്ബാധിതര്‍ 1.90 ലക്ഷം, മരണം 5,408


JUNE 1, 2020, 5:01 AM IST

ഇന്ത്യയില്‍ കോവിഡ് രോഗികളുടെയും മരണത്തിന്റെയും പ്രതിദിന നിരക്കുകള്‍ റെക്കോഡ് വേഗത്തില്‍ കുതിക്കുന്നു. 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 223 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90,609 ആയി ഉയര്‍ന്നു. മരണസംഖ്യ 5,408. പുതുതായി 4,918 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 91,852 ആയി. നിലവില്‍ 93,338 രോഗികളാണ് ചികിത്സയിലുള്ളത്. 

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2487 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 89 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,655 ആയും മരണസംഖ്യ 2,286 ആയും ഉയര്‍ന്നു. 1248 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 29,329 ആയി.

തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. മരണം 176. രോഗം ഭേദമായവര്‍ 12,757. പുതുതായി 1149 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 13 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1295 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,844 ആയും മരണസംഖ്യ 473 ആയും ഉയര്‍ന്നു. 8,478 പേര്‍ രോഗത്തെ അതിജീവിച്ചു.

ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 16,794 ആയി. മരണം 1,038. ഇതുവരെ 9,919 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ 438 രോഗബാധയും 31 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

രാജസ്ഥാനില്‍ 8,831 പേര്‍ക്ക് രോഗംബാധിച്ചതില്‍ 195 പേര്‍ മരിച്ചു. 6,032 പേര്‍ക്ക് രോഗം ഭേദമായി. മധ്യപ്രദേശില്‍ ഇതുവരെ 8,089 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 7350. രോഗം ഭേദമായവര്‍ 4,842. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 8,075. മരണം 217. രോഗം ഭേദമായവര്‍ 4,843. പശ്ചിമ ബംഗാളില്‍ രോഗം ബാധിച്ചവര്‍ 5,501. മരണം 317. രോഗം ഭേദമായവര്‍ 2,157. ബിഹാറില്‍ 3,807 പേര്‍ക്ക് രോഗംബാധിച്ചതില്‍ 23 പേര്‍ മരിച്ചു. 1,520 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. ആന്ധ്രപ്രദേശില്‍ 3,571 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 62 പേര്‍ മരിച്ചു. 2,340 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

കര്‍ണാടകയില്‍ രോഗം ബാധിച്ചവര്‍ 3,221. മരണം 51. രോഗമുക്തി നേടിയവര്‍ 1,218. തെലങ്കാനയില്‍ രോഗം ബാധിച്ചവര്‍ 2,698. മരണം 82. രോഗത്തെ അതിജീവിച്ചവര്‍ 1,428. ജമ്മു കശ്മീര്‍ (2,446 -28 -927), പഞ്ചാബ് (2,263 -45 -1987), ഹരിയാന (2,091 -20 -1,048), ഒഡീഷ (1,948 -ഒമ്പത് -1,126), അസം (1,340 - നാല് -186), കേരളം (1,270 -10 -590), ഉത്തരാഖണ്ഡ് (907 -അഞ്ച് -102), ഝാര്‍ഖണ്ഡ് (610 -അഞ്ച് -256), ഛത്തീസ്ഗഡ് (498 -ഒന്ന് -114), ഹിമാചല്‍ പ്രദേശ് (330 -ആറ് -109), ചണ്ഡീഗഡ് (293 -നാല് -199), ത്രിപുര (316 -പൂജ്യം -172) എന്നിങ്ങനെ പോകുന്ന പട്ടികയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നൂറില്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

Other News