ആന്ധാ പ്രദേശിലെ കോവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ; 9 പേര്‍ മരിച്ചു; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു


AUGUST 9, 2020, 9:03 AM IST


വിജയവാഡ :  ആന്ധാ പ്രദേശിലെ കോവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. 9 പേര്‍ മരിച്ചു. 22 ഓളം രോഗികളെയാണ് ഇവിടെ ചികിത്സിച്ചിരുന്നത്.


ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അഗ്‌നിബാധയുണ്ടാകുന്നത്. വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കോവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്. നിരവധി പേര്‍ ഹോട്ടലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.


വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കൃഷ്ണ ജില്ല കളക്ടര്‍ മഹമ്മദ് ഇംതിയാസ് പറഞ്ഞു.
 
സംഭവസ്ഥലത്ത് നിരവധി ഫയര്‍ യണിറ്റുകള്‍ എത്തിയിട്ടുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വ്യാഴാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിലെ സ്വകാര്യ കോവിഡ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അഗ്നിബാധയില്‍ എട്ടുരോഗികള്‍ മരിച്ചിരുന്നു.
ന്നു

Other News