ഇന്ത്യയിലെ കോവിഡ് 19 കേസുകളുടെ ദൈനംദിന കണക്ക് അമേരിക്കയെക്കാള്‍ മുന്നില്‍


AUGUST 10, 2020, 8:16 AM IST

ഇന്ത്യയിലെ കോവിഡ് 19 കേസുകളുടെ ദൈനംദിന കണക്ക് ഇപ്പോള്‍ അമേരിക്കയെക്കാള്‍ മുന്നിലെത്തി. ദിനം തോറും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഞായറാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് ആഗോള തലത്തില്‍ രണ്ട് കോടിയിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവയാണ് അണുബാധയുടെ വര്‍ദ്ധനവിന് നേതൃത്വം നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചില പ്രദേശങ്ങളില്‍ മഹാമാരി അതിവേഗത്തില്‍ പടരുമ്പോള്‍ കൊറോണ വൈറസ് രോഗത്തിന്റെ ആകെ കേസുകള്‍ ഞായറാഴ്ച രാത്രി വരെ 191.922,762 ആയി. 731,747 മരണങ്ങളും ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട് - ഇത് ആഗോളതലത്തില്‍ 3.7% മരണനിരക്ക് പ്രതിഫലിപ്പിക്കുന്നു. ഇതില്‍ 2,212,737 കേസുകളും 44,462 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ് (2.01% സിഎഫ്ആര്‍), ഇത് യുഎസിനും ബ്രസീലിനും ശേഷം ലോകത്തിലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളില്‍ മൂന്നാമതാണ്.

ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 8 നും ഇടയിലുള്ള ഏഴു ദിവസത്തെ കാലയളവില്‍ ഇന്ത്യയില്‍ 399,263 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ ഇത് 384,089 കേസുകളാണ്.  ഇന്ത്യയിലെ ശരാശരി പ്രതിവാര പാത ഇതാദ്യമായാണ് അമേരിക്കയെ മറികടക്കുന്നത്. 

അരക്കോടിയിലധികം കേസുകളുടെ അസാധാരണമായ വര്‍ധനവിലാണ് ഞായറാഴ്ച യുഎസ് എത്തിച്ചേര്‍ന്നത്, ഇന്ത്യയിലുള്ളതില്‍ ഇരട്ടിയിലധികം കേസുകളാണിത്. ഞായറാഴ്ച മുപ്പതുലക്ഷം കേസുകള്‍ കടന്ന ബ്രസീലില്‍ പോലും ഇന്ത്യയേക്കാള്‍ 800,000 കേസുകള്‍ കൂടുതലാണ്, അതിനാല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രണ്ട് രാജ്യങ്ങളെ ഇന്ത്യക്ക് മറികടക്കാന്‍ കഴിയില്ല.

മേല്‍പ്പറഞ്ഞ കാലയളവില്‍ ശരാശരി ദൈനംദിന കേസുകളില്‍ മൂന്നാമതാണ് ബ്രസീല്‍ - 304,493. അതിനു മുമ്പുള്ള ഏഴു ദിവസങ്ങളില്‍ ഇന്ത്യയില്‍ 366,196 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യുഎസ് 447,026 ഉം ബ്രസീല്‍ 312,442 ഉം റിപ്പോര്‍ട്ട് ചെയ്തു.

ഒന്നര മാസത്തിനിടെ ഇതാദ്യമായാണ് ഏതൊരു രാജ്യത്തിന്റെയും കേസുകള്‍ യുഎസിനേക്കാള്‍ വേഗത്തില്‍ വളരുന്നത്.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മൂന്ന് രാജ്യങ്ങളില്‍, ഇന്ത്യയുടെ പാത മാത്രമാണ് ഇപ്പോള്‍ ഉയരുന്നത് - മറ്റ് രണ്ട് രാജ്യങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പുതിയ അണുബാധകളുടെ സ്ഥിരമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1.8 ദശലക്ഷം പുതിയ കേസുകളില്‍ 1.1 ദശലക്ഷത്തിലധികം (61%) യുഎസ്, ബ്രസീല്‍, ഇന്ത്യ എന്നിവയാണ്.

Other News