കോവിഡ് വാക്‌സിന്‍ കയറ്റിയ ആദ്യ ലോഡുകള്‍ പുനെയില്‍ നിന്ന് പുറപ്പെട്ടു


JANUARY 12, 2021, 9:17 AM IST

പൂനെ: കോവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിന്‍ കൊണ്ടുപോകുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യ ലോഡ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പൂനെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വാക്സിന്‍ കയറ്റി അയക്കുന്നത്. ഇന്ന് മാത്രം പത്ത് വിമാനങ്ങളിലായി ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പടെ 13 കേന്ദ്രങ്ങളിലെത്തിക്കും.

 എട്ടു പാസഞ്ചര്‍ വിമാനങ്ങളും രണ്ട് കാര്‍ഗോ വിമാനങ്ങളുമാണ് വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുന്നത്. 13 കേന്ദ്രങ്ങളില്‍ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം നടത്തും.രാജ്യത്ത് ഈ മാസം പതിനാറിനാണ് കുത്തിവയ്പ്പ് ആരംഭിക്കുന്നത്. കൊവിഷീല്‍ഡ് വാങ്ങാന്‍ പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ നിരക്കില്‍ 10 കോടി ഡോസ് വാക്‌സിനാണ് വാങ്ങുന്നത്. ഉടന്‍തന്നെ കൂടുതല്‍ വാക്സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു.

Other News