ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 60 ശതമാനം കേന്ദ്ര സഹായം


SEPTEMBER 10, 2019, 2:11 PM IST

ന്യൂഡല്‍ഹി:  ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സംരഭം തുടങ്ങുന്നതിനുള്ള ആകെ ചെലവിന്റെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ഉദ്ദേശിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവരെയാണ് കേന്ദ്രസര്‍ക്കാര്‍ കൈയയച്ച് സഹായിക്കാനൊരുങ്ങുന്നത്.

ഒന്നാം മോദി സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പ്രകാരം സ്റ്റാര്‍ട്ടപ്പുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ 500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യസാധ്യതകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സഹായം നല്‍കുകയെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ പറയുന്നു.

ഗോമൂത്രം, ചാണകം എന്നിവയില്‍ അധിസ്ഥിതമായി പുതിയ സംരഭങ്ങള്‍ തുടങ്ങുന്നത് കറവവറ്റിയ പശുക്കളെ ഒഴിവാക്കുന്നതില്‍നിന്ന് ക്ഷീരകര്‍ഷകരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളുടെയും സംരക്ഷണത്തിനും ക്ഷീരകര്‍ഷകര്‍ക്കുമായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ടപ്പുകാരെ കൈയയച്ച് സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്