പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ കുഴിച്ചിടുന്നത് നിന്ദ; മൃതദേഹം ദഹിപ്പിക്കണം:  ബിജെപി നേതാവ്


JULY 29, 2019, 12:53 PM IST

ലഖ്‌നോ: ചത്ത പശുക്കളെ കുഴിച്ചിടുന്നത് ഹൈന്ദവ നിന്ദയെന്ന് യുപിയിലെ ബിജെപി നേതാവ്. കുഴിച്ചിടുന്നത് മുസ്ലിംകളുടെ ആചാരമാണെന്നും പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കുകയാണ് വേണ്ടതെന്നും യു.പി ബരാബാങ്കിയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു. പശുക്കളെ കുഴിച്ചിടുന്നത് അവയെ നിന്ദിക്കുന്നതിനു തുല്യമാണെന്നും നേതാവ് മുന്നറിയിപ്പ് നല്‍കി.ബരാബാങ്കിയിലെ മുനിസിപ്പല്‍ ബോര്‍ഡ് യോഗത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന. പശുക്കള്‍ക്കായി വൈദ്യുത ശ്മശാനം നിര്‍മിക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു. പശുക്കളുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം വെള്ള തുണിയില്‍ മൂടണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുമെന്നും നഗരസഭ മുന്‍ അധ്യക്ഷന്‍ കൂടിയായ രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു

Other News