ഭാരത് ജോഡോ പ്രസംഗത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി


MARCH 19, 2023, 2:18 PM IST

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ഞായറാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി.

രാജ്യത്ത് 'സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു' എന്ന പരാമര്‍ശമാണ് ജോഡോ യാത്രക്കിടെ രാഹുല്‍ നടത്തിയത്.  

സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രമസമാധാനം) സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് 12, തുഗ്ലക്ക് ലെയ്നിലുള്ള രാഹുലിന്റെ വസതിയില്‍ എത്തിയത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണക്കിലെടുത്ത്, 'ലൈംഗികപീഡനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍' ആവശ്യപ്പെട്ട് പോലീസ് നേരത്തെ കോണ്‍ഗ്രസ് നേതാവിന് ഒരു ചോദ്യാവലി അയച്ചിരുന്നു,

ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ വെച്ചാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു.. 'സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി നിരവധിപേരില്‍ നിന്ന് താന്‍ കേള്‍ക്കാനിടയായി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍

അങ്ങനെ സംഭവിച്ചുവെങ്കില്‍ ഈ ഇരകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ നല്‍കിയാല്‍ ഇരകള്‍ക്ക് തുടര്‍ന്ന് സുരക്ഷ നല്‍കാന്‍ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News