വിദ്യാര്‍ഥികള്‍ക്കായി കൈകോര്‍ത്ത് ജനം; ഇന്ത്യഗേറ്റില്‍ പ്രതിഷേധനാളം


FEBRUARY 25, 2020, 11:51 PM IST

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയേകാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍. യമുന നഗറില്‍നിന്നാണ് സഹജീവി സ്‌നേഹത്തിന്റെ കാഴ്ച. സംഘര്‍ഷ സാഹചര്യങ്ങളില്‍ പുറത്തേക്കുവരുന്ന കുട്ടികളെ നാട്ടുകാര്‍ മനുഷ്യചങ്ങല തീര്‍ത്ത് സംരക്ഷിച്ചാണ് സുരക്ഷിത ഇടങ്ങളിലേക്കു എത്തിച്ചത്. 

കിഴക്കന്‍ ഡല്‍ഹിയിലെ യമുന വിഹാറില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തലക്കെട്ടോടെ ട്വിറ്ററിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹിയിലെ സാധാരണ ജീവിതം എത്രത്തോളം ഭീതിതമാണെന്നു വ്യക്തമാക്കുന്നതാണ് വീഡിയോ. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം രൂക്ഷമായ പ്രദേശത്താണ് മനുഷ്യചങ്ങലയുമായി നാട്ടുകാര്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടി തീര്‍ത്തത്.

നേരത്തെ, ഇന്ത്യ ഗേറ്റില്‍ വിദ്യാര്‍ഥികളും അധ്യാപകും മെഴുകുതിരി തെളിയിച്ച് അക്രമങ്ങളില്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിവിധ സര്‍കലാശാലകളില്‍ നിന്നുള്ള് അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു

Other News