ലെഫ്. കേണൽ  ധോണി പട്രോളിംഗിന്;  സ്വാതന്ത്ര്യദിനം വരെ അതിർത്തിയിൽ


JULY 26, 2019, 12:21 AM IST

ന്യൂഡൽഹി:കിക്കറ്റ് മൈതാനത്ത് ഇന്ത്യയുടെ വിക്കറ്റ് കൂളായി കാത്ത ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര സിംഗ് ധോണി ഇനി ഏതാനും നാൾ രാജ്യത്തിന്റെ അതിർത്തി കാക്കും.അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിന് മുൻ ഇന്ത്യൻ നായകന് അനുമതി ലഭിച്ചു.

പാരച്യൂട്ട് റെജിമെന്റിനൊപ്പം ഈ മാസം 31 മുതൽ സ്വാതന്ത്ര്യ ദിനമായ അടുത്തമാസം 15 വരെയാണ് പരിശീലനം. 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനിലാകും ധോണി.പട്രോളിംഗിനു പുറമെ ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകളും നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാകും താമസിക്കുക.

പാര റെജിമെന്റ് പരിശീലനത്തിന് അനുവാദം ആവശ്യപ്പെട്ടുള്ള ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്താണ് പച്ചക്കൊടി കാട്ടിയത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന്  ബി സി സി ഐയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ധോണിയെ ഉൾപ്പെടുത്തിയിരുന്നില്ല.

2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. പാരാ റെജിമെന്റില്‍ ധോണി പരിശീലനവും നേടുകയുണ്ടായി.

Other News