മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ പിഴ  10,000 ;കൂട്ടുന്നത് 8000 രൂപ 


AUGUST 4, 2019, 2:45 AM IST

ന്യൂഡല്‍ഹി: മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ പിഴ ഇനി 10,000 രൂപ. 2000 രൂപയില്‍ നിന്നാണ് 10,000 രൂപയാക്കി  ഉയര്‍ത്തുന്നത്. അപകടകരമായി വാഹനമോടിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിലാണ്പിഴ ഈടാക്കുന്നതിനെ കുറിച്ചു നിര്‍ദ്ദേശമുള്ളത്. 

എല്ലാ നിയമ ലംഘനത്തിനും പിഴ ഈടാക്കണമെന്നാണ്  രാജ്യസഭ പാസാക്കിയ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

നിയമം ലംഘിച്ചാല്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.രാഷ്ട്രപതി കൂടി ഒപ്പിട്ട് കഴിഞ്ഞാല്‍ പുതിയ ബിൽ നിയമമാകും. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയുംനഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.

ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചാലും 5000 രൂപ പിഴയും ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

Other News