ഡല്‍ഹിയില്‍ ഭൂചലനം.  4.7 തീവ്രത രേഖപ്പെടുത്തി


JULY 3, 2020, 10:11 PM IST

ന്യുഡല്‍ഹി:  ഡല്‍ഹിയില്‍ ഭൂചലനം.  4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപ മേഖലയിലും അനുഭവപ്പെട്ടു. 

ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് 63 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറാണ് പ്രഭാവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നു തവണയാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളത്. 

Other News