രാജ്യം ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ; റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യം


JULY 4, 2019, 3:27 PM IST

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. എട്ട് ശതമാനം വളര്‍ച്ച നിരക്ക് നേടിയാലേ 2025- ഓടെ അഞ്ചു ട്രില്യന്‍ സാമ്പത്തിക ശക്തി ആകാന്‍ ഇന്ത്യക്ക് കഴിയൂ എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും സാമ്പത്തിക സര്‍വെ നിര്‍ദ്ദേശിക്കുന്നു. രണ്ടാം മോഡി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നതിനുമുന്നോടിയായി പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്ച്ച മാന്ദ്യത്തെ മറികടന്ന് ഭേദപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ നടപ്പ് സാമ്പത്തിക വര്‍ഷം ആകുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 6.8%. ഇക്കുറി ഇത് 7% ആയി ഉയരും. പ്രതീക്ഷിത വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ ആയാല്‍ ചൈനയെ മറികടന്നു വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യക്ക് കഴിയും. 2025 ഓടെ അഞ്ചു ട്രില്യണ്‍ സാമ്പത്തിക ശക്തി ആകണമെങ്കില്‍ എട്ടു ശതമാനം വളര്‍ച്ച നിരക്ക് ആര്‍ജിക്കണം. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന് സര്‍വേ ശുപാര്‍ശ ചെയ്യുന്നു. നിശ്ചിത പ്രായത്തിന് ശേഷമുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉറപ്പാക്കാനും പെന്‍ഷന്‍ സംവിധാനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും.ധനക്കമ്മി 6.4 ശതമാനത്തില്‍ നിന്ന് 5.8 ആയി കുറയും. ഇന്ധന വില കുറയാന്‍ സാധ്യതയുള്ളത് അനുകൂല ഘടകം. ഗ്രാമീണ മേഖലയില്‍ വേതന വര്‍ധനവ് ഉണ്ടാകും. 2011- 12 വര്‍ഷത്തില്‍ മാന്ദ്യത്തിലായ നിക്ഷേപ നിരക്ക് മെച്ചപ്പെടുമെന്നും സര്‍വേ വിലയിരുത്തുന്നു. അനുകൂലവും പ്രതികൂലവുമായ ഈ ഘടകങ്ങള്‍ കണക്കില്‍ എടുത്തുകൊണ്ടാകും നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

Other News