സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്‌ഡ്‌;119.6 കോടിയുടെ സ്വത്ത്  കണ്ടുകെട്ടി


JULY 22, 2019, 9:25 PM IST

കോയമ്പത്തൂര്‍: വിവാദ ലോട്ടറി രാജാവും ഒട്ടനവധി കേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാര്‍ട്ടിന്റെ  സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.കോയമ്പത്തൂരിലെ 119.6 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.61 ഫ്‌ളാറ്റുകള്‍, എസ്റ്റേറ്റുകള്‍,ഭൂമി എന്നിവ ഇതിലുൾപ്പെടുന്നു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ ലോട്ടറിത്തട്ടിപ്പിന് 32 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. വ്യാജ ലോട്ടറികള്‍ വിറ്റും നികുതി വെട്ടിച്ചും സാന്റിയാഗോ മാര്‍ട്ടിന്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും പണം തട്ടിയെന്നാണ് കേസ്. 

പിന്നീട് കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി ബി ഐ ഏഴു കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് നടപടിയെടുത്തത്.

Other News