ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു


AUGUST 13, 2020, 6:41 AM IST

റായ്പുര്‍: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ വനമേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുപയോഗിച്ചിരുന്ന ആയുധങ്ങള്‍ സി.ആര്‍.പി.എഫ് പിടിച്ചെടുത്തു. വനമേഖലയില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും സി.ആര്‍.പി.എഫ് കോബ്ര ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകള്‍ തമ്പടിച്ച പ്രദേശം കണ്ടെത്തിയത്.

സുരക്ഷ സേനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായി ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് തോക്കുകളും സ്ഫോടകവസ്തുക്കള്‍ അടക്കമുള്ളവയും കണ്ടെടുത്തു.

Other News