വിവാദ കാർഷിക ബില്ലുകൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു


JANUARY 12, 2021, 2:12 PM IST

ന്യൂഡൽഹി: കാര്‍ഷികനിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒപ്പം കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെയും നിയമിച്ചു.

അതേ സമയം നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും സമിതിയെ വച്ചാല്‍ സഹകരിക്കില്ലെന്ന് കര്‍ഷകര്‍ കോടതിയെ അറിയിച്ചു.

കര്‍ഷകരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്ന ആവശ്യം കോടതി തള്ളി. ദവെ ഉള്‍പ്പെടെ കര്‍ഷകരുടെ മൂന്ന് അഭിഭാഷകര്‍ ഹാജരാവാത്തതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി.

അഭിഭാഷകര്‍ ഇല്ലാത്തതിനാല്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് അഡ്വ. ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.

കർഷകരുടെ ഭൂമി സംരക്ഷിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനു പരിഹാരം വേണമെന്നും   സുപ്രീം കോടതി അറിയിച്ചു.

അനിശ്ചിതമായി സമരം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആവാമെന്നും പ്രശ്നം പരിഹരിക്കാൻ സമിതിക്കു മുന്നിൽ എത്തണമെന്നും ചീഫ് ജസ്റ്റിസ് എസ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Other News