ഡല്‍ഹിയില്‍ 43 പേര്‍ വെന്തുമരിച്ച അനാജ് മണ്ഡിലെ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം


DECEMBER 9, 2019, 11:19 AM IST

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ 43 പേര്‍ വെന്തുമരിച്ച അനാജ് മണ്ഡിലെ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാല് അഗ്‌നി ശമന യൂണിറ്റുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാണി ഝാന്‍സി റോഡിലുള്ള ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്‌കൂള്‍ ബാഗുകളും ബോട്ടിലുകളും നിര്‍മിക്കുന്ന ഫാക്ടറി കത്തിനശിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ പതിനഞ്ചിലധികം പേര്‍ ആര്‍എംഎല്‍, ഹിന്ദു റാവു ആശുപത്രികള്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കെട്ടിട ഉടമയായ റെഹാനെ ഞായറാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Other News