ഭക്ഷണവും സാഹസികതയും സമം ചേര്‍ത്ത്  പറക്കും റെസ്‌റ്റോറന്റ് !


OCTOBER 8, 2019, 7:59 PM IST

നോയ്ഡ: ഭക്ഷണവും സാഹസികതയും തുല്യഅളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ റെസ്‌റ്റോറന്റ് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നോയിഡ സെക്ടര്‍ 38 എയിലെ ഫ്‌ളൈ ഡൈനിംഗ് എന്ന ഹോട്ടലാണ് 160 അടി ഉയരത്തില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത്. ആളുകളെ ഇവിടേയ്‌ക്കെത്തിക്കാന്‍ ക്രെയ്‌നും മറ്റും എപ്പോഴും സജ്ജമാണ്. വെയ്റ്റര്‍മാര്‍ക്ക് നടക്കാന്‍ ആവശ്യത്തിനുള്ള സ്ഥലവും സജ്ജീകരിച്ചിരിക്കുന്നു. നിഖില്‍ കുമാര്‍ എന്നയാളാണ് ആശയത്തിന് പിറകില്‍. ദുബായിലെ സമാനമായ ഹോട്ടലാണ്  പ്രചോദനം.

സീറ്റ് ബെല്‍റ്റ് ധരിച്ചതിനുശേഷം മൂന്നുതവണ സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷമെ റെസ്റ്റോറന്റ് പറക്കാന്‍ തുടങ്ങൂ എന്ന് നിഖില്‍ പറയുന്നു. ഗര്‍ഭിണികള്‍ക്കും നാലടിയിലധികം ഉയരമില്ലാത്ത കുട്ടികള്‍ക്കും പ്രവേശനമില്ല. വൈകീട്ട് ആറ് മുതല്‍ പത്തുവരെയാണ് പ്രവര്‍ത്തനസമയം. ഇതിനിടയില്‍ ജീവിതത്തിലെ മികച്ച അനുഭവമാസ്വദിക്കാമെന്നാണ് നിഖില്‍ നല്‍കുന്ന ഉറപ്പ്. ഒരിക്കല്‍ ഇവിടെയെത്തിയവര്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

Other News