ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു


JULY 20, 2019, 4:50 PM IST

ന്യൂഡല്‍ഹി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ  ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിയിരുന്നു. 

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലദീക്ഷിത് ദേശീയതലത്തില്‍ മികച്ചപ്രതിച്ഛായയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു.  അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന അവര്‍ യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഏറെ അടുപ്പം പുലര്‍ത്തി. പക്ഷെ തെരഞ്ഞെടുപ്പിന് മുന്‍പ് ഗാന്ധികുടുംബവുമായി ചില അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.  

ഷീലദീക്ഷിത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. 

Other News