ലണ്ടന്‍: 2020 ലെ മിക്ക 100 വനിതകളുടെ ബിബിസി പട്ടികയില്‍ നാല് ഇന്ത്യക്കാര്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ പാരാ അത്ലറ്റും പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യനുമായ മാനസി ജോഷി, കാലാവസ്ഥാ പ്രക്ഷോഭക റിധിമ പാണ്ഡേ, പൗരത്വനിയമ പ്രക്ഷോഭ നായിക ബില്‍ക്കിസ് ബാനു, തമിഴ് പാട്ടുകാരി ഇസൈവാണി എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍.'2020ല്‍ സ്ത്രീകള്‍ എങ്ങനെ മാറ്റത്തിലേക്ക് നയിച്ചു' എന്ന ആശയത്തില്‍ ഊന്നിയായിരുന്നു തെരഞ്ഞെടുപ്പ്. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സനാ മാരിന്, നടി മിഷേല്‍ യോ, ഓക്സ്ഫഡ് കോവിഡ് വാക്സിന് പരീക്ഷണം നയിക്കുന്ന സാറ ഗില്‍ബര്‍ട്ട്, നടി ജെയിന് ഫോണ്ട തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ പട്ടികയില്‍ നൂറാമിടം ഒഴിച്ചിട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച എല്ലാ സ്ത്രീകളെയും ആദരിക്കാനാണ് ഇതെന്ന് ബിബിസി പ്രസ്താവനയില്‍ പറഞ്ഞു.