യുവതിയെ ട്രെയിനില്‍ കൂട്ടബലാത്സംഗം ചെയ്തു


JANUARY 22, 2020, 8:23 PM IST

പാറ്റ്‌ന: ഗയയിലെ ആന്റി റെട്രോ വെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ നിന്നും മരുന്നുവാങ്ങി മടങ്ങുകയായിരുന്ന 22കാരിയെ ട്രെയിനില്‍ കൂട്ടബലാത്സംഗം ചെയ്തു. പറ്റന- ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നടന്ന സംഭവത്തില്‍ ബീഹാര്‍ കൈമൂറിലെ രണ്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ചൈതി ഗ്രാമവാസികളാണ് ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരാണ് അറസ്റ്റിലായത്.

ട്രയിന്‍ അവസാന സ്റ്റേഷനായ ഭഭുവയിലെത്തിയപ്പോള്‍ ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലും ജനലുകള്‍ അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ പീഡിപ്പിക്കുന്നത് കണ്ടെത്തിയത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതി വിധവയും എയ്ഡ്‌സ് രോഗിയുമാണ്.

Other News