സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ്; 10 ഗ്രാമിന് 40220 രൂപ


AUGUST 30, 2019, 10:09 AM IST

ആഗോള സാമ്പത്തിക മാന്ദ്യം മൂലം നിക്ഷേപകരുടെ ശക്തമായ ഡിമാന്‍ഡില്‍ സ്വര്‍ണ വില വ്യാഴാഴ്ച 250 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 40,220 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ബുധനാഴ്ച വ്യാപാരം ആരംഭിച്ച് ഗ്രാമിന് 300 രൂപവരെ വര്‍ധിച്ച് പത്ത് ഗ്രാമിന് 39,970 രൂപയെത്തിയിരുന്നു. സ്വര്‍ണ വ്യാപാരികളുടെ ദേശീയ ദേശീയ വിപണിയായ ഇന്‍ഡോറിലെ സരഫ അസോസിയേഷന്റെ കണക്കനുസരിച്ച് രണ്ടാം ദിവസവും റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് സ്വര്‍ണം 250 രൂപ വര്‍ദ്ധിച്ച് 10 ഗ്രാമിന് 40,220 രൂപയായി ഉയര്‍ന്നു.

വ്യാഴാഴ്ചത്തെ വിലയനുസരിച്ച് സ്വര്‍ണം പവന് 32176 രൂപയായി.വ്യാവസായിക യൂണിറ്റുകളില്‍ നിന്നും നാണയ നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള ശക്തമായ ഡിമാന്‍ഡില്‍ വെള്ളി വില കിലോയ്ക്ക് 200 രൂപ ഉയര്‍ന്ന് 49,050 രൂപയിലെത്തി.ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വവും സുരക്ഷിതമായ ഒരു നിക്ഷേപത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചതായി വ്യാപാരികള്‍ പറഞ്ഞു.

ഉത്സവ സീസണിന് മുന്നോടിയായി ജ്വല്ലറികള്‍ പുതുതായി സ്വര്‍ണവും വെള്ളിയും വാങ്ങുന്നതും വിലയേറിയ ലോഹങ്ങളുടെ വിലക്കയറ്റത്തെ സ്വാധീനിച്ച ഘടകങ്ങളാണ്.

Other News