ഗുജറാത്തില്‍ അസദുദ്ദീന്‍ ഉവൈസിക്ക് നാല് സീറ്റ്


FEBRUARY 23, 2021, 6:48 PM IST

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ എ ഐ എം ഐ എമ്മിന് നാല് സീറ്റുകള്‍. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി അഹമ്മദാബാദിലെ നാല് സീറ്റുകളിലാണ് വിജയിച്ചത്.മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ബി ജെ പി ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളും വിജയം നേടി. 576 സീറ്റുകളില്‍ ബി ജെ പിക്ക് 474, കോണ്‍ഗ്രസിന് 51, ആം ആദ്മിക്ക് 27 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. ആം ആദ്മിക്ക് സൂറത്തിലാണ് വിജയം നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 391, കോണ്‍ഗ്രസിന് 174 സീറ്റുകളാണ് ഉണ്ടായിരുന്നത്.

Other News